തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം സിപിഎം പിൻവലിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി തീരുമാനം അറിയിച്ചത്. സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങളുമായി ശത്രുതയില്ലെന്നും തുറന്ന സംവാദത്തിന് സിപിഎം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.

കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . യുഡിഎഫിന്‍റെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിന്‍റെ നിലനിൽപ്പിനെ ബാധാക്കും. ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

Also Read: യുഡിഎഫിൽ ഇനിയും വിള്ളലുണ്ടാകും; കോൺഗ്രസിനെ കാത്തിരിക്കുന്നത് പൊട്ടിത്തെറി; ജോസിനെ സ്വാഗതം ചെയ്ത് കോടിയേരി