മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കണ്ണൂര്‍: സിപിഐ മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണ്. എഐടിയുസി ഉന്നയിച്ചത് കള്ളുഷാപ്പിന്‍റെ ഭൂപരിധി പ്രശ്നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് മാണി സി കാപ്പാന്‍. അദ്ദേഹത്തിന് എല്‍ഡിഎഫിലേക്ക് വരാനാകില്ല. എല്‍ഡിഎഫിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. കാപ്പനെ എൽഡിഎഫിലേക്ക് എടുക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.