താനും ഇപി ജയരാജനും തമ്മിൽ ഭിന്നതയെന്ന വാര്‍ത്ത സങ്കൽപ്പലോകത്തെ കണ്ടെത്തൽ എന്നും കോടിയേരി വിമർശിച്ചു.

തിരുവനന്തപുരം: കെ ടി ജലീലിന് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആൻ അവഹേളനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താനും ഇപി ജയരാജനും തമ്മിൽ ഭിന്നതയെന്ന വാര്‍ത്ത സങ്കൽപ്പലോകത്തെ കണ്ടെത്തൽ എന്നും കോടിയേരി വിമർശിച്ചു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കിൽ മകന് ഏത് ശിക്ഷയും കിട്ടട്ടെയന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി പറയുന്നു.