കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം എന്നതാണ് സിപിഐ അഭിപ്രായം.  

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ ഇന്ന് കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ടായിരിക്കും ചർച്ച. 

Add Asianetnews as a Preferred SourcegooglePreferred

ജോസിനെ ഉടൻ ഘടകകക്ഷിയാക്കുന്നതിൽ സിപിഐക്ക് യോജിപ്പില്ല. കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം എന്നതാണ് സിപിഐ അഭിപ്രായം. 

എന്നാൽ ജോസിനെ എത്രയും പെട്ടെന്ന് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. ഇന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം എൽഡിഎഫ് യോഗം ചേരുന്നതിലും തീരുമാനമാകും.