കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യം വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവൻ. സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തെ സഹായിക്കാനുള്ള നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു. അതിന് പ്രതിരോധം തീർക്കേണ്ടതുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷത്തിനെതിരെ ഇങ്ങനെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനെ അതി ജീവിച്ച ചരിത്രമാണ് ഉള്ളത്. തുടർന്നും ഗൂഡാലോചനകൾ നടക്കും. അതിനെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.