കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികൾക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്. പെട്രോൽ പമ്പിൽ ഇന്ധനം നിറക്കാൻ കയറിയ സമയത്ത് ബസ് ഇന്ധനം നിറയ്ക്കുന്ന ഡിസ്പെൻസറിൽ ഇടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ സംഘം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയ 'വേടൻ' എന്ന് പേരുള്ള ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിക്കുകയായിരുന്നു. പുത്തൻകുരിശ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൊലീസുകാർക്ക് നേരേയും സംഘം തട്ടി കയറി. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. മെഷീൻ തകർന്നതിനെ തുടർന്ന് 20 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.