കൊച്ചി: കോലഞ്ചേരിയിൽ ബലാത്സംഗത്തിന് ഇരയായ 75 കാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ദ്രവ രൂപത്തിൽ ഉള്ള ഭക്ഷണം കൊടുത്തു തുടങ്ങി. ശ്വാസകോശത്തിൽ നീർക്കെട്ടും അണുബാധയും ഉണ്ട് എന്നാല്‍ വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്ന് മെഡിക്കൽ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. 

ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസികളായ ഓമനയും മറ്റൊരു സ്ത്രീയും മകനും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു. വയോധികയെ മറ്റൊരു വീട്ടിലെത്തിച്ചശേഷം പ്രതികളിലൊരാളായ  ഷാഫി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ കുത്തി മുറിവേൽപ്പിച്ചത് പ്രതി മനോജാണ്.