കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുവനിരയുമായി കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകൾ അടക്കം ഒമ്പത് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുവനിരയുമായി കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകൾ അടക്കം ഒമ്പത് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. നിയമ വിദ്യാർത്ഥിനികളായ കെ.എസ്. ആർച്ച, ജയലക്ഷ്മി എന്നിവരാണ് 21കാരായ സ്ഥാനാർത്ഥികൾ. ഇരുവരും കെ.എസ്.യുവിന്‍റെ കോളേജ് യൂണിയനുകളിൽ ഭാരവാഹികളാണ്. ആര്‍ച്ച വള്ളിക്കീഴിലും ജയലക്ഷ്മി മുണ്ടയ്ക്കൽ ഡിവിഷനിലുമാണ് മത്സരിക്കുക. ഇതോടെ കോർപ്പറേഷനിൽ കോൺഗ്രസ് 22 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെ യുഡിഎഫും ബിജെപിയും

ഇടതുകോട്ടയായ കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങി കുറ്റപത്രവും പുറത്തിറക്കി പ്രചരണത്തിന്‍റെ കളം പിടിക്കുകയാണ് യുഡിഎഫ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം.മുനിസിപ്പാലിറ്റിയായിരുന്ന അഞ്ചുവര്‍ഷം, കോര്‍പ്പറേഷന്‍ രൂപീകരണം മുതലുള്ള 25 വര്‍ഷം എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിന്‍റെ കുത്തകയായി തുടരുകയാണ്.കൊല്ലം കോര്‍പ്പറേഷന്‍. 2000ത്തില്‍ 23 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇപ്പോഴുള്ള അംഗബലം വെറും 10 ആണ്. അതില്‍ കോണ്‍ഗ്രസിന് ആറു സീറ്റാണുള്ളത്. ഗ്രൂപ്പ് കലഹവും വിമത

നീക്കങ്ങളും തകര്‍ച്ചയ്ക്ക് കാരണമായി. ഇത്തവണ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. മേയര്‍ സ്ഥാനാര്‍ത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയാണ് തുടക്കം. നഗര പരിധിയില്‍ കുറ്റവിചാരണ യാത്ര നടത്തി. 30 വര്‍ഷ ഭരണത്തിലെ പോരായ്മകള്‍ നിരത്തുന്ന യുഡിഎഫിന്‍റെ കുറ്റപത്രവും കെപിസിസി പ്രസിഡന്‍റിനെ എത്തിച്ച് പുറത്തിറക്കി. മാലിന്യ പ്രശനവും തെരവുനായ ശല്യവും റോഡുകളുടെ പോരായ്മയും തെരുവ് വിളക്കുകളുടെ അപര്യാപ്തതയും പ്രഹസമായി മാറിയ പദ്ധതികളും തുടങ്ങി നീണ്ട നിരയാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്. 

എൽഡിഎഫിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും. കോര്‍പ്പറേഷനിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരിക്കും പ്രവര്‍ത്തനം. കൗണ്‍സിസര്‍മാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് ബിജെപിയും. കഴിഞ്ഞ തവണ ആറായി ഉയര്‍ത്തി. 16 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തും. ഇത്തവണ മുന്നേറ്റം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍. നിലവിലുള്ള 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 38 പേരുടെ കരുത്തുണ്ട്. 56 ഡിവിഷനുകളിലേക്കാണ് ഇത്തവണ മത്സരം.

YouTube video player