ഇയാള്‍ നേരത്തെ ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെത്തിരുന്നു. ഫെബ്രുവരി 17,18 ദിവസങ്ങളിൽ നടന്ന സമ്മേളനത്തിലാണ് പങ്കെടുത്തത്. 

കൊല്ലം: സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുനലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇയാള്‍ നേരത്തെ ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെത്തിരുന്നു. ഫെബ്രുവരി 17,18 ദിവസങ്ങളിൽ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. സമ്മേളനത്തിന് ശേഷം 33 ദിവസം മുംബൈയിൽ ആയിരുന്നു. പിന്നീട് മാർച്ച് 23 ന് ഇയാള്‍ ഹൈദരാബാദ് വഴി കേരളത്തിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കേരളത്തില്‍ 11 പേര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്.