Asianet News MalayalamAsianet News Malayalam

'കൊവിഡ് രോഗികളുടെ വീട്ടിലെ ചികിത്സ അവസാനിപ്പിക്കണം'; ഉത്തരവിറക്കി കൊല്ലം ഡിഎംഒ

കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവെന്നാണ് ഡിഎംഒയുടെ പ്രതികരണം. എന്നാൽ, ഉത്തരവിനെ പറ്റി അറിയില്ലെന്നാണ് ജില്ലാ കളക്ടറുടെ മറുപടി. 

Kollam dmo ordered stop covid patients home treatment
Author
Kollam, First Published May 14, 2021, 5:03 PM IST

കൊല്ലം: കൊവിഡ് രോഗികളുടെ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്ന് കൊല്ലം ഡിഎംഒ. ജില്ലയിലെ കൊവിഡ് രോഗികളെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണമെന്നാണ് ഡിഎംഒയുടെ ഉത്തരവ്. വീട്ടിൽ ചികിത്സയിൽ തുടരുന്ന മുഴുവൻ രോഗികളെയും മാറ്റണമെന്നാണ് ഉത്തരവിൽ പറയുന്നത്. കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവെന്നാണ് ഡിഎംഒയുടെ പ്രതികരണം. എന്നാൽ, ഉത്തരവിനെ പറ്റി അറിയില്ലെന്നാണ് ജില്ലാ കളക്ടറുടെ മറുപടി. ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios