കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയില്‍ തിങ്കളാഴ്ച മുതല്‍ ചെന്നൈ എഗ്മോര്‍-കൊല്ലം എക്സ്പ്രസ്സ്  സ്പെഷ്യല്‍ ട്രെയിനായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് സതേണ്‍ റെയില്‍വേക്ക് അനുമതി നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

കോവിഡ് കാരണം ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകളും  പാസഞ്ചര്‍ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ സ്പെഷ്യല്‍ ട്രെയിനുകളായി ഓടിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊല്ലം-എഗ്മോര്‍ എക്സ്പ്രസ്സ്  സ്പെഷ്യല്‍ ട്രെയിനായി ഓടിക്കാന്‍ റെയില്‍വേ  അനുമതി നല്‍കിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി  പറഞ്ഞു.