അതേസമയം, ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജിൻ്റെ അചഛൻ പൊലീസുകാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചവറ പുത്തൻതുറ സ്വദേശിയായ രാജുവാണ് തേജസ് രാജിൻ്റെ അച്ഛൻ. ഡി സി ആർ ബി ഗ്രേഡ് എസ്ഐയാണ് രാജു.
കൊല്ലം: കൊലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ചത് രാത്രി ഏഴ് മണിയോടെയെന്ന് അയല്‍വാസിയായ രാമചന്ദ്രന്‍. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ വീടിന് പുറത്തേക്ക് ഓടിയെന്നും മതിലിന് സമീപത്ത് വീണുവെന്നും രാമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബുര്‍ഖ ധരിച്ചാണ് കൊലയാളി ഫെബിന്‍റെ വീട്ടിലേക്ക് എത്തിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം, ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജിൻ്റെ അചഛൻ പൊലീസുകാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചവറ പുത്തൻതുറ സ്വദേശിയായ രാജുവാണ് തേജസ് രാജിൻ്റെ അച്ഛൻ. ഡി സി ആർ ബി ഗ്രേഡ് എസ്ഐയാണ് രാജു.
അതേസമയം, ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം അക്രമിയായ തേജസ് രാജ്ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിനകത്തും ചോരപ്പാടുകളുണ്ട്.
പിന്നീട് മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം, തേജസ് രാജും കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിയും ഒരുമിച്ച് പഠിച്ചവരാണെന്ന വിവരം പുറത്തുവരുന്നുണ്ട്.
