സോൺട കമ്പനി കോർപ്പറേഷനെ സമ്മർദ്ദത്തിലാക്കി. സോണ്‍ടയെ ഒഴിവാക്കിയിരുന്നില്ലെങ്കില്‍ കൊല്ലത്ത് മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യം വരുമായിരുന്നു.
കൊല്ലം : മാലിന്യ സംസ്കരണത്തിൽ സോൺട കമ്പനിക്കെതിരെ കൊല്ലം മുൻ മേയർ. കൊല്ലം കോര്‍പറേഷനിലെ മാലിന്യ സംസ്കരണത്തിൽ നിന്നും സോൺട കമ്പനിയെ ഒഴിവാക്കിയത് വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ഹണി ബഞ്ചമിൻ വെളിപ്പെടുത്തി. സോൺട കമ്പനി കോർപ്പറേഷനെ സമ്മർദ്ദത്തിലാക്കി. സോണ്‍ടയെ ഒഴിവാക്കിയിരുന്നില്ലെങ്കില്‍ കൊല്ലത്ത് മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യം വരുമായിരുന്നു. പുതിയ സാഹചര്യത്തില്‍ വേസ്റ്റ് ടു എനര്‍ജി പ്രൊജക്ട് സോണ്ടയെ സര്‍ക്കാര്‍ ഏൽപ്പിക്കരുതെന്നും ഹണി ബെഞ്ചമിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സോണ്ട ഇന്‍ഫ്രാടെക്കിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് കൊല്ലം കോർപ്പറേഷനിലെ മാലിന്യ സംസ്കരണത്തിൽ നിന്നും കമ്പനിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഹണി ബെഞ്ചമിന്‍ വിശദീകരിച്ചു. 25 ശതമാനം തുക മുന്‍കൂറായി നല്‍കണമെന്നായിരുന്നു സോണ്‍ടയുടെ നിലപാട്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കോർപ്പറേഷൻ സര്‍ക്കാരിനെ അറിയിച്ചു. എന്നാൽ സോണ്‍ടയുമായി മുന്നോട്ട് പോകണമെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ആവശ്യപ്പെട്ടത്. പ്രശ്നങ്ങൾ കോർപ്പറേഷൻ ചീഫ് സെക്രട്ടറിയെ ബോധ്യപ്പെടുത്തി. കോര്‍പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് സോണ്‍ടയെ ഒഴിവാക്കുകയും സിഗ്മ എന്ന മറ്റൊരു കമ്പനിക്ക് കരാര്‍ കൊടുത്ത് മാലിന്യം മുഴുവന്‍ ബയോ മൈനിംഗ് ചെയ്യുകയുമായിരുന്നുവെന്നും ഹണി വിശദീകരിച്ചു. സോണ്ടയെ ഒഴിവാക്കിയില്ലെങ്കില്‍ കൊല്ലത്തും മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായേനെ. ബയോ മൈനിംഗിന് പകരം മാലിന്യം മണ്ണിട്ട് മൂടി കൂന്ന് രൂപത്തില്‍ ലാന്‍ഡ് സ്കേപ്പ് ചെയ്യുന്ന രീതിയായിരുന്നു സോണ്‍ട പറഞ്ഞത്. വേസ്റ്റ് ടു എനര്‍ജി പദ്ധതി സോണ്‍ടയെ ഏല്‍പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഹണി ബെഞ്ചമിന്‍ ആവശ്യപ്പെട്ടു.
ദേശീയപാതയിൽ ട്രെയിലർ ലോറി നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

