കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലാണ് സംഭവം. ബസിന് പുറമെ ബൈക്കിലും കാറിലും വിദ്യാര്‍ത്ഥികൾ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. വിനോദയാത്രക്ക് പോകുന്നതിന് മുന്നോടിയായാണ് സംഭവമെന്നാണ് വിവരം.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്കസ്റ്റഡിയിലെടുത്തേക്കും. വാഹനം ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. വിനോദയാത്രയ്ക്ക് പോയ സംഘം നാളെയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും നിയമനടപടിയിലേക്ക് നീങ്ങുക. 

സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയുമാണ്  ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നത്. 


"