മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ തരം താഴരുതെന്നും‍ വിമര്‍ശനം.

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കി. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ മുഖ്യമന്ത്രി തരം താഴരുതെന്നും ജനീഷ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രി വിഷ്ണുനാഥിനെതിരെയും ജനീഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. വിഷ്ണുനാഥ് റൂമെടുത്ത് ഉറങ്ങുന്നുവെന്നാണ് എംഎല്‍എയുടെ വിമര്‍ശനം.

വലിയ വിമർശങ്ങൾക്ക് വിശേഷമാണ് മുഖ്യമന്ത്രി പത്തനംതിട്ടയില്‍ നിന്ന് എത്തുന്നത്. മുഖ്യമന്ത്രി നാല് എംഎൽഎമാരെ കണ്ട് യോഗം ചേർന്നു. എന്നാൽ ഉരുൾപൊട്ടൽ അടക്കം വലിയ നാശനഷ്ടം ഉണ്ടായ കോന്നിയിൽ മുഖ്യമന്ത്രി വന്നില്ല. ജില്ലാ അവലോകന യോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നും ജനീഷ് കുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്നെ ഒഴിവാക്കി എന്നാണ് സിപിഎം എംഎൽഎയുടെ ആരോപണം. യോഗത്തിൽ പങ്കെടുത്താൽ പോരായ്മകൾ താൻ ചൂണ്ടിക്കാട്ടി കൊണ്ടാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെപ്പോലെ തരംതാഴരുതെന്നും ജനീഷ് വിമര്‍ശിച്ചു. മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടന്നത് രാഷ്ട്രീയ നാടകമാണ്. ഫോട്ടോയും വീഡിയോയും എടുത്ത് എടുത്ത് മുഖ്യമന്ത്രി മടങ്ങി. എല്ലായിടത്തും സെറ്റ് ഇട്ട് ഷൂട്ട് ആയിരുന്നു. ജില്ലയുടെ ചുമതലയുള്ള പി സി വിഷ്ണുനാഥ് ടിബിയിൽ റൂം എടുത്ത് ഉറങ്ങുന്നുവെന്നും ജനീഷ് വിമര്‍ശിച്ചു.

YouTube video player