കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സിലിയെ കൊല്ലാൻ ജോളി നേരത്തെയും ശ്രമിച്ചു;അരിഷ്ടത്തില്‍ വിഷം കലര്‍ത്തി; ആശുപത്രി രേഖകൾ അന്വേഷണ സംഘത്തിന്

ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും. 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൂടത്തായി കൊലപാതക പരമ്പര: മാത്യുവിനെ കൊല്ലാന്‍ രണ്ട് തവണ സയനൈഡ് നൽകിയെന്ന് ജോളി..