Asianet News MalayalamAsianet News Malayalam

അന്നമ്മയെ കൊന്നതെങ്ങനെ? ജോളിക്കെതിരെ തെളിവുകള്‍ നിരത്തി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ
കൊന്നതെന്നാണ് കുറ്റപത്രം

koodathai murder case: police will file charge sheet against jolly
Author
Calicut, First Published Feb 10, 2020, 12:23 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റം അന്നമ്മ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. ജോളി മാത്രമാണ് ഈ കേസില്‍ പ്രതി.

നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കള്ളത്തരങ്ങള്‍ പുറത്താകുമോ എന്ന ഭയവും വീടിന്‍റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവുമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്.

120 ലധികം സാക്ഷികളാണ് കേസിലുള്ളത്. എഴുപതിലധികം രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. പേരാമ്പ്ര സിഐ കെ കെ ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്നമ്മ കൊലപാതക കേസ് അന്വേഷണം.

Follow Us:
Download App:
  • android
  • ios