ആൽഫൈന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും വീണ്ടും വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആൽഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആൽഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷ താമരശ്ശേരി കോടതിയില്‍ സമർപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിലി വധക്കേസില്‍ ജോളി നൽകിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ആൽഫൈന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും വീണ്ടും വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.