കൊച്ചി: കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹ‍‍ർജി നൽകിയത്. പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി നിലവിൽ സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ് സഭ സമ‍ർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.