കൊച്ചി: കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയിൽ. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെതിരെയാണ് ഓർത്തഡോക്സ‌് വിഭാഗം ഹർജി നല്‍കിയിരിക്കുന്നത്. 

ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. പള്ളിതർക്കത്തിൽ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ സാവകാശം വേണമെന്ന് ടി കെ ജോസ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സർക്കാരുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓർത്തഡോക്സ്‌ വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.