ആർക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ്വഴക്കങ്ങളിൽ നേതൃത്വം വ്യക്തത വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും നാട്ടകം സുരേഷ് പറഞ്ഞു


കോട്ടയം : കെ.മുരളീധരനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. താൻ പരാതി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞെന്ന് വിമ‍ശനം ഉന്നയിച്ച മുരളീധരൻ എന്തിനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞതെന്ന് സുരേഷ് ചോദിച്ചു.തനിക്ക് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പാർട്ടി വേദിയിലായിരുന്നില്ലേ മുരളി പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചു.

ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയെ അറിയിക്കാതെ ജില്ലയിൽ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ പരാതി നൽകുമെന്നും നാട്ടകം സുരേഷ് ആവ‍ർത്തിച്ചു.ആർക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ്വഴക്കങ്ങളിൽ നേതൃത്വം വ്യക്തത വരുത്തുകയാണ് തന്റെ ലക്ഷ്യം. വിവാദങ്ങൾ ഇന്നലെ തന്നെ അവസാനിച്ചു എന്നും സുരേഷ് വ്യക്തമാക്കി.

തരൂരിന്റെ ഓഫിസിൽ നിന്ന് ആശയവിനിമയം നടത്തിയിട്ടില്ല എന്നും സുരേഷ് പറഞ്ഞു. തരൂരിന്റെ ഓഫീസിൽ നിന്ന് പറഞ്ഞ ഫോൺ വന്നിരുന്നു പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു പിന്നീട് വിളിച്ചിട്ടില്ല. തന്നെ വിളിച്ചതായി തെളിവ് ഉണ്ടാക്കാൻ വേണ്ടി ആയിരിക്കാം തരൂരിന്റെ ഓഫീസിൽ നിന്ന് ഇങ്ങനെ ഒരു ഫോൺകോൾ വന്നതെന്നും നാട്ടകം സുരേഷ് ആരോപിച്ചു

'എന്‍റെ മനസ് തുറന്ന പുസ്തകം, ഒന്നും ഒളിക്കാനില്ല'; കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂർ