കോട്ടയം: കൊവിഡ് ക്വാറന്റൈനിലായിരുന്ന യുവാവ് ആംബുലൻസ് അടിച്ചുതകർത്തതായി പരാതി. ആശുപത്രിയിലേക്ക് പോകുംവഴിയാണ് ആംബുലൻസ് തകർത്തത്. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം.

യുവാവിന് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ എത്തിയ നഴ്സിനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ 1,15,297 പേരാണ് ഇപ്പോൾ കൊവിഡിനെ തുടർന്ന് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്.