കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. നാറാത്ത് സ്വദേശിയായ പിആര്‍ഒയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 ആശുപത്രി ജീവനക്കാര്‍ ക്വാറന്‍റീനിലാണ്. നേരത്തെ ആശുപത്രിയിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേ സമയം കൊവിഡ് 19 മഹാമാരിയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 15 പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകള്‍, കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 - കൊടുവള്ളി ഈസ്റ്റ്, വാർഡ് 29-കൊടുവള്ളി നോർത്ത്,
വാർഡ് 30- കൊടുവള്ളി വെസ്റ്റ് 

ചോറോട് ഗ്രാമപഞ്ചായത്തിലെ

4 വള്ളിക്കാട്,
10 ചോറോട് ഈസ്റ്റ്‌,
12 പാഞ്ചേരിക്കാട്,
20 മുട്ടുങ്ങൽ 

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 
3 മുട്ടയം, 4 മലയമ്മ ഈസ്റ്റ്‌,
5 കട്ടാങ്ങൽ,18 കോഴിമണ്ണ

മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 18  കണ്ണക്കുപറമ്പ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

എന്നാൽ കോഴിക്കോട് ജില്ലയിലെ ഏഴ് സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലെ ചെട്ടികുളം, പുതിയറ, മീഞ്ചന്ത, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച, കുനിയോട്, ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ മാടാക്കര, ചോറോട് പഞ്ചായത്തിലെ വൈക്കിലശേരി എന്നീ സ്ഥലങ്ങളാണ് ഒഴിവാക്കിയത്.