Asianet News MalayalamAsianet News Malayalam

കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് 13 കോടി തട്ടിയ സംഭവം; കേസന്വേഷണം ഏറ്റെടുത്ത് സിബിഐ

പഞ്ചാബ് നാഷണൽ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപ്പറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. ജൂലൈ മാസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

Kozhikode Corporation bank account Scam case CBI taken over investigation nbu
Author
First Published Nov 1, 2023, 9:00 AM IST

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോർപ്പറേഷൻ അക്കൗണ്ടുകളിൽ 13 കോടിയുടെ തട്ടിപ്പാണ് നടന്നത്. ജൂലൈ മാസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

കോര്‍പ്പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പുറത്ത് വന്നത്. ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായാരുന്നു ബാങ്കിന്‍റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്‍പ്പറേഷന്‍ വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തതായി വ്യക്തമാകുന്നത്. 

Also Read: ഇരുട്ടടിയായി പാചക വാതക വില വർധനവ്;കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില, ഹോട്ടൽ മേഖലയെ ബാധിക്കും

പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ് ചെയ്തു. ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios