രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോഴിക്കോട് നാലാം അധീഷണൽ ജില്ലാ കോടതി പരിഗണിക്കും

കോഴിക്കോട്: രണ്ടാമൂഴം നോവലിന്‍റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നൽകിയ ഹർജിയിലാണ് വിധി ഉണ്ടാവുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോഴിക്കോട് നാലാം അധീഷണൽ ജില്ലാ കോടതി പരിഗണിക്കും. കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു