കോഴിക്കോട്: കൊവിഡ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), വയനാട് കൊന്നച്ചൽ സ്വദേശി ജോസഫ് (85) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ജോസഫിന് കരൾ-വൃക്ക രോഗങ്ങൾ ഉണ്ടായിരുന്നു.