Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം; നാളെ രാവിലെ വരെയേ തികയൂവെന്ന് അധികൃതര്‍

അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.

Kozhikode Medical College hospital oxygen shortage temporary solved
Author
Kozhikode, First Published Sep 1, 2021, 3:13 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെ വരെയുള്ള ഉപയോഗത്തിനേ ഇത് തികയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.

ഇന്നലെ രാത്രി മുതലാണ് ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നത് മുടങ്ങിയതാണ് ക്ഷാമത്തിന്  കാരണം. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസ്സമായതെന്നാണ് വിശദീകരണം. ശസ്ത്രിക്രിയകള്‍ പലതും മുടങ്ങി. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ നെട്ടോട്ടമോടി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികള്‍ കൂടി ഉള്ളതിനാള്‍ ഓക്സിജന്‍ കൂടുതല്‍ അളവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ആവശ്യമുണ്ട്.
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios