കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. മലപ്പുറം വിപി പുരം സ്വദേശിയായ നിഷാദ് (30), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി മുരളീധരൻ (68) എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. അഞ്ച് മാസം പ്രായമായ ചാലിയം സ്വദേശിയായ മുഹമ്മദ് റസിയാൻ എന്ന കുഞ്ഞ്  രാവിലെ മരിച്ചിരുന്നു.