2026 നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ജയന്ത് 1483 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിലെ തോട്ടത്തിൽ രവീന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണയും സിപിഎം വിജയിച്ച മണ്ഡലമാണിത്.
കോഴിക്കോട്: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ കെ ജയന്തിന് വിജയം. 1483 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ കെ ജയന്ത് വിജയിച്ചത്. കെ ജയന്ത് 50636 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തിൽ രവീന്ദ്രൻ 49153 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് 39899 വോട്ടുകളും നേടി.
കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം. 2008ലെ നിയമസഭ മണ്ഡല പുനർനിർണ്ണയത്തിലാണ് മണ്ഡലം നിലവിൽ വന്നത്. 1957 മുതൽ 2008 വരെ കാലിക്കറ്റ്-I എന്ന പേരിലായിരുന്നു ഈ മണ്ഡലം അറിയപ്പെട്ടിരുന്നത്. 2021 മുതൽ സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2021-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രൻ 59,124 വോട്ടുകളായിരുന്നു നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്തിന് 46,196 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയിലെ എം.ടി. രമേശ് 30,952 വോട്ടുകളും നേടി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് കോഴിക്കോട് നോർത്ത്. വികസനവും തീരദേശ മേഖലയിലെ പ്രശനങ്ങൾ, റോഡ്, ഖരമാലിന്യ സംസ്‍കരണം തുടങ്ങിയവ മണ്ഡലത്തിൽ ചർച്ചയായിരുന്നു.



