കോഴിക്കോട്: പ്രളയത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ഭൂരിഭാ​ഗം ദുരിതാശ്വാസ ക്യാമ്പുകളും മൂന്ന് ദിവസത്തിനകം പിരിച്ചുവിടാനാകുമെന്ന് ജില്ലാ ഭരണകുടം. വീട് പൂർണ്ണമായും തകർന്നവർക്ക് എത്ര ദിവസം വേണമെങ്കിലും ക്യാമ്പുകളിൽ കഴിയാം. തിരികെ മടങ്ങുന്നവർക്ക് വീട്ടുപകരണങ്ങളും കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും നൽകുമെന്ന് സബ് കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.