2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് ഫൈസൽ ബാബു 52680 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്തി, കഴിഞ്ഞ തവണത്തെ അട്ടിമറി വിജയത്തിന് ശേഷം യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. എൻഡിഎ സ്ഥാനാര്‍ഥി ടി രണീഷ് മൂന്നാം സ്ഥാനത്തെത്തി.

കോഴിക്കോട് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് ഫൈസൽ ബാബുവിന് വിജയം. 52680 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫൈസൽ ബാബു 52680 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവർകോവിൽ 41885 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ടി രണീഷ് 32463 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

മുസ്ലീം ലീഗിന്റെ ഉറച്ച കോട്ട ആയിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടിയത് വലിയ വാർത്തയായിരുന്നു. കാൽ നൂറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം ഐഎൻഎല്ലിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. യുഡിഎഫിന്‍റെ നൂർബിന റഷീദിനെതിരെ (മുസ്ലീം ലീഗ്) ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവർകോവിൽ 12,400ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ല്‍ വിജയിച്ചത്. തുടർന്ന് രണ്ടാം പിണറായി മന്ത്രിസഭയിൽ അദ്ദേഹം തുറമുഖ വകുപ്പ് മന്ത്രി ആകുകയും ചെയ്തു. ഇക്കുറി അഹമ്മദ് ദേവർകോവിലിനെ വീണ്ടും ഇടത് മുന്നണി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഫൈസല്‍ ബാബുവിലൂടെ മത്സരം കടുപ്പിക്കാനായിരുന്നു ലീഗിന്‍റെയും യുഡിഎഫിന്‍റെയും ശ്രമം. 2021-ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കോഴിക്കാട് സൗത്തില്‍ 24,000-ത്തിലേറെ വോട്ടുകള്‍ പിടിച്ചതും ഇത്തവണ ഇരു മുന്നണികളെയും കുടുക്കിയിരുന്നു.

2011-ലും 2016-ലും കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലീം ലീഗിലെ എം കെ മുനീറിനൊപ്പമാണ് നിന്നു. 2011-ൽ സിപിഎമ്മിന്റെ സി പി മുസാഫര്‍ അഹമ്മദിനെതിരെ 1,376 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനീര്‍ വിജയിച്ചത്. തുടര്‍ന്ന് 2016-ൽ ഐഎൻഎൽ സ്ഥാനാര്‍ഥി അബ്‍ദുൾ വഹാബിനെ 6,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുനീര്‍ മറികടന്നു. എന്നാൽ 2021-ൽ മുനീര്‍ കൊടുവള്ളി മണ്ഡലത്തിലേക്ക് മാറിയത് ലീഗിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.