comscore

Malayalam News Live : ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു, 'കുബുദ്ധി'യെന്ന് പ്രാഥമിക മൊഴി

Kozhikode Train attack Accused brought to kerala jrj

രാജ്യത്തെ നടുക്കിയ കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. ഷാരൂഖ് സൈഫിയുടെ പ്രാഥമിക മൊഴി പുറത്തെത്തി. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നും റയിൽവെ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും മൊഴിയിൽ പറയുന്നു. കേരളത്തിൽ എത്തുന്നത് ആദ്യമെന്നും ക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ' കുബുദ്ധി' കൊണ്ടെന്നുമാണ് ഷാരൂഖ് സെയ്ഫിയുടെ മറുപടി.

11:29 AM IST

ദില്ലിയിൽ ഷാരൂഖിന്‍റെ വേരുകൾ തേടി കേരള പൊലീസ്

ദില്ലിയിൽ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പൊലീസ് സംഘം. ഇതുവരെ 8 പേരെയാണ് ദില്ലിയിൽ കേരള പൊലീസ് സംഘം ചോദ്യം ചെയ്തത്. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം.  Read More

9:58 AM IST

റിസർവ് ബാങ്ക് വീണ്ടും പലിശ കൂട്ടുമോ ? റിപ്പോ നിരക്കിൽ കാൽ ശതമാനം വർധനയ്ക്ക് സാധ്യത

റിസവ‍ർവ് ബാങ്ക് പലിശ നിരക്കുകൾ ഇന്ന് വീണ്ടും വർധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ നിൽക്കുന്നതിനാൽ പലിശ വർധന അനിവാര്യമെന്നാണ് വിലയിരുത്തൽ. മൂ

9:57 AM IST

അരിക്കൊമ്പനെത്തുമോ? പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം, ജനകീയ സമരം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തം. രാവിലെ 10 മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും. നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്യും. 

9:57 AM IST

ഷാറൂഖ് സെയ്ഫി മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ, വിശദമായി ചോദ്യം ചെയ്യും

കേരളത്തിലെത്തിച്ച എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. 

9:57 AM IST

പാ‍ർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം.

9:56 AM IST

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ, ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ.

11:29 AM IST:

ദില്ലിയിൽ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പൊലീസ് സംഘം. ഇതുവരെ 8 പേരെയാണ് ദില്ലിയിൽ കേരള പൊലീസ് സംഘം ചോദ്യം ചെയ്തത്. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം.  Read More

9:58 AM IST:

റിസവ‍ർവ് ബാങ്ക് പലിശ നിരക്കുകൾ ഇന്ന് വീണ്ടും വർധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ നിൽക്കുന്നതിനാൽ പലിശ വർധന അനിവാര്യമെന്നാണ് വിലയിരുത്തൽ. മൂ

9:57 AM IST:

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തം. രാവിലെ 10 മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും. നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്യും. 

9:57 AM IST:

കേരളത്തിലെത്തിച്ച എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. 

9:57 AM IST:

പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം.

9:56 AM IST: