സിപിഎം നവീൻ്റെ കുടുംബത്തിനൊപ്പമെന്ന് കെപി ഉദയഭാനു; 'ദിവ്യക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം അറിയില്ല'
എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്നും ഇക്കാര്യത്തിൽ ഒറ്റ നിലപാടേ പാർട്ടിക്കുള്ളൂവെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി
പത്തനംതിട്ട: എഡിഎമ്മിൻ്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിവില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് നവീൻ്റെ കുടുംബത്തെ സന്ദർശിക്കുന്നത് കുടുംബത്തിനുള്ള പാർട്ടിയുടെ പിന്തുണ അറിയിക്കാനാണ്. സംഭവത്തിൽ എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രട്ടറിയോട് സംസാരിക്കും. പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നും അത് നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്നതാണെന്നും പറഞ്ഞ അദ്ദേഹം ജില്ലാ കമ്മിറ്റിയിലും ഒറ്റ അഭിപ്രായമാണെന്നും പറഞ്ഞു.