Asianet News MalayalamAsianet News Malayalam

'തിരൂരങ്ങാടിയിൽ അവർ വിജയിക്കില്ല'; സിപിഐയുടെ അവകാശവാദം തള്ളി കെ പി എ മജീദ്

എന്ത് പ്രതീക്ഷയിലാണ് സിപിഐയുടെ വിലയിരുത്തലെന്ന് അറിയില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നാണ് ഇന്നലെ സിപിഐ എക്സിക്യൂട്ടീവ് യോ​ഗം  വിലയിരുത്തിയത്. 

kpa majeed rejects cpi claim on thirurangadi election result
Author
Malappuram, First Published Apr 23, 2021, 8:43 AM IST

മലപ്പുറം: തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്ന സി പി ഐയുടെ അവകാശ വാദത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്. എന്ത് പ്രതീക്ഷയിലാണ് സിപിഐയുടെ വിലയിരുത്തലെന്ന് അറിയില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നാണ് ഇന്നലെ സിപിഐ എക്സിക്യൂട്ടീവ് യോ​ഗം  വിലയിരുത്തിയത്. 

വിജയിക്കുമെന്ന ചിന്തയോ അഭിപ്രായമോ തിരൂരങ്ങാടിയിലെ സഖാക്കള്‍ക്ക് പോലുമില്ല. ഇതേ പോലത്തെ വിലയിരുത്തലാണ് സംസ്ഥാനത്താകെ  നടത്തിയിട്ടുള്ളതെങ്കില്‍ സിപിഐ വലിയ അപകടത്തിലേക്കാണ് പോകുന്നത്. സംസ്ഥാനത്ത്  സിപിഐയുടെ സ്ഥിതി ഏറെ ദയനീയം. ഈ തെരഞ്ഞെടുപ്പില്‍ സിപിഐ കേരളത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു. 

ധാര്‍മികതയുണ്ടെങ്കില്‍ കെ ടി ജലീല്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിക്കണമെന്ന് കെ പി എ മജീദ് അഭിപ്രായപ്പെട്ടു. മാന്യതയുണ്ടെങ്കില്‍ നിയമസഭയില്‍ പറഞ്ഞത് പാലിക്കണം. ഗത്യന്തരമില്ലാതെ പുറത്തു പോകേണ്ടി വന്നപ്പോള്‍ ധാര്‍മ്മികതയുടെ കുപ്പായം അണിയുകയാണ് കെ ടി ജലീല്‍. മുസ്ലീം ലീഗിനെന്നല്ല ഒരു പാര്‍ട്ടിക്കും സ്വീകരിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല ഇപ്പോള്‍ കെ ടി ജലീലുള്ളതെന്നും കെ പി എ മജീദ്  പറഞ്ഞു. 

Follow Us:
Download App:
  • android
  • ios