Asianet News MalayalamAsianet News Malayalam

പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; കാൽലക്ഷം പേരെ അണിനിരത്തും, ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു

ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും

KPCC Announced Mass march DGP Office against nava kerala sadas ksu police action asd
Author
First Published Dec 20, 2023, 12:01 AM IST

തിരുവനന്തപുരം: കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി ജി പി ഓഫീസിലേക്ക് കെ പി സി സി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. ഡിസംബര്‍ 23ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കാല്‍ലക്ഷം പേരെ അണിനിരത്തി കെ പി സി സിയുടെ നേതൃത്വത്തില്‍ ഡി ജി പി ഓഫീസിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് അറിയിപ്പ്.

ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, ഇരയായതിൽ അഭിമാനമെന്നും സുധാകരൻ; ലോക്സഭയിലെ സസ്പെൻഷനിൽ പ്രതികരണം

ഡി ജി പി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് സംബന്ധിച്ച കെ പി സി സി അറിയിപ്പ്

ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് മുന്‍പായി ശനിയാഴ്ച രാവിലെ 9 ന് കെപിസിസി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടക്കും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ കെപിസിസി പ്രസിഡന്റ്  കെ.മുരളീധരന്‍ എംപി,കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികള്‍,കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍-ഭാരവാഹികള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.  ഡിസംബര്‍ 20ന് അഞ്ചു ലക്ഷത്തിലധികം പ്രവര്‍ത്തകരെ അണി നിരത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ തുടര്‍ച്ചയായിട്ടാണ്  ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

 കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഡിജിപി ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം ക്രിമിനലുകളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്ന് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും കെപിസിസി ഭാരവാഹിയേയും കോണ്‍ഗ്രസ് ജനപ്രതിനിധിയേയും കയ്യേറ്റം ചെയ്തു. ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് കൊണ്ട് നടക്കുന്ന അക്രമത്തെ കെപിസിസിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios