കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് പൊസിറ്റീവ് ആയത്. 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് പൊസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് പൊസിറ്റീവ് ആയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ജോലിക്കെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. 

നേരത്തെ ഡെപ്യൂട്ടി മേയർ അടക്കം തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മേയർ കെ.ശ്രീകുമാ‍ർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഈ മാസം മുപ്പത് വരെ തിരുവനന്തപുരം നഗരസഭയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.