യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ ഐഡി: കെപിസിസി വിശദീകരണം നൽകിയില്ല, ഇതുവരെ ലഭിച്ചത് 10 പരാതികൾ
അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം. പൊലീസ് ഇന്നലെ റിട്ടേണിംഗ് ഓഫീസർ രതീഷിന് നോട്ടീസ് നൽകിയിരുന്നു 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതേവരെ ലഭിച്ചത്. നിരവധി ആപ്പുകൾ മുഖേന വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.