ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് രാജന്‍ പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജന്‍ പെരുമ്പക്കാട്ട് പാര്‍ട്ടി വിട്ടു. നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റുമാണ് രാജന്‍ പെരുമ്പക്കാട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് രാജന്‍ പറഞ്ഞു. ഇനി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.