Asianet News MalayalamAsianet News Malayalam

കോൺഗ്രസിൽ വീണ്ടും രാജി, കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു, സിപിഎമ്മിൽ ചേർന്നു

കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിടുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ സൂചനയുണ്ടായിരുന്നു.

kpcc general secretary g rathikumar quits congress party
Author
Thiruvananthapuram, First Published Sep 15, 2021, 4:16 PM IST

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ച് സിപിഎമ്മിൽ ചേർന്നു. അൽപ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല, കരുണാകരൻ പോയിട്ടും തളർന്നിട്ടില്ലെന്ന് വി ഡി സതീശൻ

കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ കോടിയേരി ബാലകൃഷ്ണൻ സൂചന നൽകിയിരുന്നു.

കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സി പി എമ്മിൽ; ചുമന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് കോടിയേരി

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവൻ ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൽ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ഉപ്പ് ചാക്ക് വെള്ളത്തിൽ വെച്ച പോലെ ഇല്ലാതാകുകയാണെന്ന് പരിഹസിച്ച കോടിയേരി സിപിഎം, വരുന്ന എല്ലാവർക്കും വാതിൽ തുറന്ന് കൊടുക്കില്ലെന്നും ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേർത്തു. 

കേരളത്തിലെ ചരിത്രത്തിലാദ്യമായി ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് പാർട്ടിവിടുന്ന സ്ഥിതിയാണ്. അവർ സിപിഎമ്മിലേക്ക് ആക്യഷ്ട്ടരാകുകയാണ്. സഹകരിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്ന തിരിച്ചറിവുണ്ടാകുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോയതെങ്കിൽ വിമർശിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

ഇടത് മുന്നണിയുടെ ബഹുജന അടിത്തറ വിപുലപ്പെടുത്താൻ ആലോചനയുണ്ടെന്ന് വ്യക്തമാക്കിയ കോടിയേരി എന്നാൽ ആർഎസ് പി തല്ക്കാലം വിശ്രമിക്കട്ടെയെന്നാണ് തങ്ങളുടെ നിലപാടെന്നും അവരുമായി ചർച്ചക്ക് മുൻകൈ എടുക്കില്ലെന്നുമായിരുന്നു മറുപടി. 

കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും സി പി എമ്മിലേക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

 

 

Follow Us:
Download App:
  • android
  • ios