തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവയ്ക്കാനാകില്ലെന്ന്  യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സൻ. പരാജയ കാരണം ഒരാളുടെ തലയിൽ കെട്ടി വയ്ക്കണ്ട. എല്ലാ വർക്കും ഉത്തരവാദിത്വമുണ്ട്. മറിച്ചുള്ളത് ആരോഗ്യകരമായ വിമര്‍ശനമാകില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു. 

കോൺഗ്രസിന് സംഘടനാതലത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതും പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും ഹൈക്കമാന്‍റ് ആണ്. സംഘടനാ തലത്തിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ഹൈക്കമാന്‍റ് തീരുമാനം എടുക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറിന കർമ്മ പരിപാടി ജനങ്ങളെ കബളിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ലെന്നും എംഎം ഹസ്സൻ ആരോപിച്ചു