Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥി നിർണയം തുടങ്ങിയിട്ടില്ല, കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങൾ: മുല്ലപ്പള്ളി

കോൺ​ഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലർ പറഞ്ഞുപരത്തുന്നുണ്ട്. മാറ്റം ആ​ഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

kpcc mullappally ramachandran on congress candidate list
Author
Thiruvananthapuram, First Published Jan 21, 2021, 12:12 PM IST

തിരുവനന്തപുരം: കോൺ​ഗ്രസ് ഒരു ആൾക്കൂട്ടം അല്ല കൂട്ടായ്മ ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺ​ഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലർ പറഞ്ഞുപരത്തുന്നുണ്ട്. മാറ്റം ആ​ഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺ​ഗ്രസിലെ എല്ലാവർക്കും ഐക്യം ഉണ്ടാകണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്നത് അഭ്യൂഹങ്ങളാണ്. ഹൈക്കമാൻഡ് അത്തരം ഒരു ചർച്ചയിലേക്ക് കടന്നിട്ടില്ല. പുതുമുഖങ്ങൾ , സ്ത്രീകൾ , ന്യൂനപക്ഷം എന്നിവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാർഥി നിർണയം കുറ്റമറ്റ തരത്തിലുള്ളത് ആയിരിക്കും.

സർക്കാർ സകല ആൾക്കാരെയും വെല്ലുവിളിക്കുന്നു. അഴിമതികളെ കമ്മീഷനെ വച്ച് വെള്ള പൂശാൻ ശ്രമിക്കുന്നു. ഇടത് മുന്നണി കൺവീനർ പറയുന്നത് വർഗീയതയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios