തറ ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആഭാസത്തരം മാത്രം കൈവശമുള്ള ആൾ, ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ ആക്ഷേപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തറ ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെന്നും ആഭാസത്തരം മാത്രം കൈവശമുള്ള ആളാണെന്നുമാണ് കെ സുധാകരന്‍റെ ആക്ഷേപം. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ പറഞ്ഞു.
മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സി പി എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
