Asianet News MalayalamAsianet News Malayalam

ലോക്‌സഭയിലേക്ക് അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന് ചോദ്യം; രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ്

കെ ജി ജോർജ്  നല്ലൊരു പൊതുപ്രവർത്തകനും  രാഷ്ട്രീയ പ്രവർത്തകനുമായിരുന്നുവെന്നും അനുശോചനം

KPCC President K Sudhakaran on Achu Oommen candidacy in Kerala Lok Sabha election kgn
Author
First Published Sep 24, 2023, 2:18 PM IST

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്  ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.

ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

അനില്‍ ആന്‍റണി ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ കാര്യമാണ്. എ കെ ആന്‍റണി കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണ്. കെ ജി ജോർജ്  നല്ലൊരു പൊതുപ്രവർത്തകനും  രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എന്നും വിയോഗത്തിൽ ദുഃഖമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ കെജി ജോർജ്ജ് രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്ന പ്രതികരണം അദ്ദേഹം പിന്നീട് പിൻവലിച്ചു.

Asianet News Live | Kerala News | Latest News Updates | KG George | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios