തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'പിണറായി വിജയൻ കേരളം ഭരിക്കുന്ന സ്റ്റാലിൻ ആണ്. കൊവിഡ് പ്രതിരോധം പാളി, ഈ ഗവൺമെൻറ് എല്ലാ കാലത്തേക്കും ക്വാറൻറൈനിൽ പോകാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നത് ദുർഭരണം. ഇതിന് തിരിച്ചടിയുണ്ടാകും' എന്നും അദേഹം വ്യക്തമാക്കി. 

കൊല്ലത്തെ കോണ്‍ഗ്രസിന് ഉപദേശം

കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പരാജയങ്ങളെ കുറിച്ച് ആത്മപരിശോധന നടത്തണം. പ്രവർത്തകർ ഐക്യം കാണിക്കണം. അച്ചടക്കമില്ലാതെ പോകാൻ കഴിയില്ല. പ്രവർത്തിക്കുന്നവർക്ക് മാത്രമാകും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് എന്നും മുല്ലപ്പള്ളി പറഞ്ഞു. 

'ശിവശങ്കരൻ വഞ്ചകന്‍, ദുർഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ല': ജി സുധാകരന്‍