Asianet News MalayalamAsianet News Malayalam

'ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്‍റ്'; ഇ പി ബിജെപിയിൽ പോകില്ലെന്ന് എം വി ജയരാജൻ

ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല

KPCC President Said I Will Go With BJP EP will not join BJP says m v jayarajan
Author
First Published Apr 27, 2024, 11:28 AM IST

കണ്ണൂര്‍: ഇ പി ജയരാജൻ ബിജെപിയില്‍ പോകുമെന്നത് പച്ചനുണയാണെന്ന് എം വി ജയരാജൻ. ഇപി - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്നും ജയരാജൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്‍റ്  തന്നെയാണ് പറഞ്ഞ‌ത്. തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 39 പേരാണ് പോയത്.

കേരളത്തില്‍ തെരഞ്ഞെടുപ്പിന്‍റെ ദിവസങ്ങള്‍ അടുത്ത് വന്നപ്പോള്‍ രണ്ട് പേര്‍ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ആകെ ബിജെപി മുന്നണിയില്‍ ചേരാൻ പുതിയൊരു പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് ജയരാജൻ പറഞ്ഞു. ഇപി വിഷയത്തില്‍ പാര്‍ട്ടി നിലപാട് പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്‍റെ പാർട്ടിയും ശോഭ സുരേന്ദ്രന്‍റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം, യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞുവെന്നും എൽഡിഎഫിന് കൂടിയെന്നും ജയരാജൻ പറഞ്ഞു. സംഘടന മിഷനറി ശക്തമായിരുന്നു. കുറഞ്ഞതും കൂടിയതും പ്രതികൂലമായി ബാധിക്കേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു

വാട്സ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Follow Us:
Download App:
  • android
  • ios