കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനായി ഉമ്മൻ ചാണ്ടി ദില്ലിയിൽ ആണുള്ളത്. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഉമ്മൻചാണ്ടി ഹൈക്കമാണ്ടിനോട് ആവശ്യപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയേയും കാണുന്നുണ്ട്. 

വയനാട്: ഹൈക്കമാൻഡ് (high command)അനുമതിയോടെയാണ് പാർട്ടി പുന:സംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി ദില്ലിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് വയനാട്ടിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനായി ഉമ്മൻ ചാണ്ടി ദില്ലിയിൽ ആണുള്ളത്. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഉമ്മൻചാണ്ടി ഹൈക്കമാണ്ടിനോട് ആവശ്യപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയേയും കാണുന്നുണ്ട്. 

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാ​ഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ​ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.

സംഘടനാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകരന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമ്ര‍ശനം ഉന്നയിച്ച് രം​ഗത്തെത്തുകയാണ് ​ഗ്രൂപ്പ് നേതാക്കൾ.