തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.

തിരുവനന്തപുരം: കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. കെ പി സി സി അധ്യക്ഷനായിരുന്ന വരദരാജൻ നായരുടെ മകനാണ്. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡി സി സി ജനറൽ സെക്രട്ടറി, എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വർഷം പ്രവർത്തിച്ചു. പത്രപ്രവർത്തകനായി പ്രവർതതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. നാളെ രാവിലെ 11 ന് കെ പി സി സി ആസ്ഥാനത്തും പിന്നീട് പ്രസ് ക്ളബിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്ക്കാരം.

YouTube video player