ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകൾക്കു അനുവദിച്ച വൈസ് ചാൻസലറുടെ നടപടി അപലപനീയം എന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി.വി സി ക്കു എതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കു പരാതി നൽകി.
കണ്ണൂര്‍:സര്‍വ്വകലാശാല വി സി ക്കെതിരെ ഗവർണർക്ക് പരാതി.ചാൻസലർ ആയ ഗവർണർനെ വിമർശിക്കാൻ ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകൾക്കു അനുവദിച്ച വൈസ് ചാൻസലറുടെ നടപടി അപലപനീയം എന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.വി സി ക്കു എതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കു മേഖല നേതൃത്വം പരാതി നൽകി.കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗവും നടത്തി.. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ് പരിപാടി സംഘടിപ്പിച്ചത്.സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിക്ക് വേദി അനുവദിച്ചതിനെതിരെയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. [സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നൊട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
