കേസിൽ പ്രതിയായതിനെ തുടർന്ന് സാബുവിനെ പാർട്ടി പുറത്താക്കിയിരുന്നു. വി എസ് അച്യുതാനന്ദന്‍റെ  വിശ്വസ്ഥൻ ആയിരുന്നു പി. സാബു. 

ആലപ്പുഴ: ആലപ്പുഴ കണ്ണർകാട് പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ കുറ്റവിമുക്തനായ സിപിഎം മുൻ ലോക്കല്‍ 
സെക്രട്ടറി പി. സാബുവിന് അംഗത്വം നൽകാൻ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മറ്റി തീരുമാനിച്ചു. കേസിൽ പ്രതിയായതിനെ തുടർന്ന് സാബുവിനെ പാർട്ടി പുറത്താക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വി എസ് അച്യുതാനന്ദന്‍റെ വിശ്വസ്ഥൻ ആയിരുന്നു പി. സാബു. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട സംഭവത്തിൽ ഇതുവരെയും പാർട്ടി അന്വേഷണം നടത്തിയിട്ടില്ല. വിഎസ് അച്യുതാനന്ദന്‍റെ മുൻ പേഴ്സണൽ സ്റ്റാഫംഗം ലതീഷ് ബി ചന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതിയായിരുന്ന അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു.