തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിൽ. ശബരീനാഥനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥൻ മുന്നിൽ. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് കെ എസ് ശബരീനാഥൻ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ലെന്നുമായിരുന്നു ഇന്ന് രാവിലെ ശബരീനാഥന്‍ പ്രതികരിച്ചത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


